ഹോ, എന്താ അവിടെയൊരു ബഹളം.
സ്ത്രീകളുടെ സീറ്റ് തരുന്നില്ല സാറേ. ഇവിടെ പുരുഷന്മാര് കേറിയിരിക്യാ.
ഒന്നെണീറ്റ് കൊടുക്ക് സാറന്മാരേ. അതവരുടെ സീറ്റല്ലേ.
ഹെന്തിന് ഞാന്‍ കേറിയപ്പഴേ കണ്്ടക്ടറോട് ചോദിച്ചതാ. സ്ത്രീകളുടെ സീറ്റില്‍ ഇരുന്നോട്ടേന്ന്. എന്നിട്ട് ഇത്രയും ദൂരമെത്തിയപ്പോ എണീക്കാന്‍ പറയ്വാ. തൃശൂര്‍ വരെ എത്തേണ്ടതാ.
അതപ്പോ സ്ത്രീകളില്ലാഞ്ഞിട്ടല്ലേ?അത് പറഞ്ഞാലൊന്നും പറ്റില്ല. ആകെ മൂന്നു വരി സീറ്റേ സ്ത്രീകള്‍ക്കുള്ളൂ. അത് രണ്ടിലും പുരുഷന്മാരാ. പിന്നെ അതും തരില്ലാന്ന് വെച്ചാ.കണ്ടക്ടര്‍ പറഞ്ഞാലേ മാറിത്തരൂന്ന് പറഞ്ഞാ പറയാം.
യുവതി ചൂടായി.
കണ്ടക്ടര്‍ പറയൂ. ഇവരൊട് മാറിത്തരാന്‍.
ഒന്നു എണീറ്റ് കൊടുക്ക് സാറമ്മാരേ.
അത് പറഞ്ഞാലെങ്ങന്യാ . എനിക്ക് തൃശൂര്‍ വരെ പോകേണ്ടതാ.അത് പറഞ്ഞാലൊന്നും പറ്റില്ല. മാറിക്കൊടുത്തേ തീരൂ.
ഇത് അപ്പേഴേ പറഞ്ഞാ കേറില്ലായിരുന്നു, ഇരിക്കൂ പെണ്ണുമ്പിള്ളേ. ഇനി നിന്നിട്ട് കാല് കഴക്കണ്ട.
ഇരിക്കൂ ചേട്ടാ. (ഭവതിയുടെ അരികെ ഒരു പുരുഷനും കൂടിയിരുന്നു.)
ശരി. ആരാ ടിക്കറ്റെടുക്കാന്‍.
ഭവതി: രണ്ട് ടിക്കറ്റ്. ഒന്ന് പാലക്കാട്ടീന്ന്. മറ്റൊന്ന് കുഴല്‍മന്ദത്തീന്ന്. മറ്റത് ഭര്‍ത്താവാ.
കണ്ടോ,
ഇതാണ് ഭര്‍തൃസ്‌നേഹം-
സംവരണമോഡല്‍.
Wednesday, December 30, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment