Friday, January 8, 2010
മലകയ്യേറ്റം
തൃശൂര്‍: കുന്നംകുളം അക്കിക്കാവില്‍ പരിസ്ഥിതിപ്രാധാന്യമുള്ള രണ്ടേക്കറോളം വരുന്ന കുന്ന് സി.പി.എം ഭരണസമിതി ഇടിച്ചുനിരപ്പാക്കാന്‍ നീക്കം. ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തും.അക്കിക്കാവ് കലശമലയാണ് സി.പി.എം ബ്ലോക്ക് ഭരണസമിതി പട്ടികജാതി വ്യവസായ എസ്റ്റേറ്റിനായി വെട്ടിമുറിക്കുന്നത്. ഇതിനായി പദ്ധതി അംഗീകരിച്ചുകഴിഞ്ഞു. ടിപ്പറും ഡോസറും എത്തി മണ്ണ ് നീക്കം ചെയ്യുന്നത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തടഞ്ഞതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം പ്രാദേശിക നേതൃത്വം. കുളവെട്ടി തുടങ്ങിയ ലോകത്തിലെ അത്യപൂര്‍വ സസ്യസമ്പത്തിന്റെ കേന്ദ്രമായ കലശമലയുമായി ബന്ധപ്പെട്ടാണ് അക്കിക്കാവ്, ഇരുമ്പുപാലം മുതല്‍ കുന്നം കുളം വരെയുള്ള പാടശേഖരങ്ങളിലേക്കും വീടുകളിലേക്കും വെള്ളമെത്തുന്നത്. ഇത് തടസ്സപ്പെടുത്താന്‍പല കാലത്തും ശ്രമം നടത്തിയിട്ടുണ്ടെങ്കിലും നാട്ടുകാരും പരിസ്ഥിതിപ്രേമികളും മുന്‍കയ്യെടുത്ത് സംരക്ഷിക്കുകയായിരുന്നു.മൂന്നേക്കറോളം ഉണ്ടായിരുന്ന മല ഇപ്പോള്‍ കയ്യേറ്റം മൂലം ഒന്നര ഏക്കറോളമായി ചുരുങ്ങിയിരിക്കുകയാണ്. അഞ്ചുവര്‍ഷം മുമ്പ് സംഘ്്പരിവാര്‍ നേതൃത്വത്തില്‍ മല കയ്യേറി കല്‍പ്രതിമ സ്ഥാപിച്ചെങ്കിലും അത് നാട്ടുകാരും സി.പി.എമ്മുകാരും ചേര്‍ന്ന ് തടഞ്ഞിരുന്നു. അത്തരം വിജയകരമായ നടപടികളില്‍ സന്തോഷം പൂണ്ടിരിക്കുമ്പോഴാണ് സി.പി.എം പ്രാദേശിക നേതൃത്വം തന്നെ മല കയ്യേറി വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രശ്‌നം വാര്‍ത്തയായതോടെ ഒത്തുതീര്‍പ്പുമായി പ്രാദേശിക സി.പി.എം നേതൃത്വം ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. വൈകാരികമായി ഒട്ടേറെ പ്രാധാന്യമുള്ള ഈ കുന്ന് ഇടിച്ചുനിരപ്പാക്കാന്‍ പിടഞ്ഞുമരിക്കേണ്ടിവന്നാലും സമ്മതിക്കേണ്ടിവന്നാലും സമ്മതിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ ക്കാര്‍ പറയുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment