Friday, August 7, 2009

shihab thangal

1 comment:

  1. പൊന്നിയച്ചിയും മന്ത്രിയും

    രാവിലെ ഉറങ്ങിയെണീക്കുന്നത്‌ ഉമ്മയുടെ ശകാരവാക്ക്‌ കേട്ടാവും..

    ടാ... എണിക്ക്‌. പൊന്നിയച്ചി വന്നിട്ടുണ്ട്‌. ചായ വാങ്ങിച്ചുകൊടുക്ക്‌...

    ചായഗ്ലാസുമായി ചായക്കടയില്‍ ചെന്ന്‌ ചായവാങ്ങിവരുന്നതോടെയാണ്‌ എന്റെ സുപ്രഭാതം തുടങ്ങുന്നത്‌. അയല്‍വക്കത്തെ സര്‍ക്കാര്‍ പട്ടികവിഭാഗക്കാരെന്നും ഗാന്ധിജി ഹരിജനെന്നും വിശേഷിപ്പിച്ച വ്യക്തിയാണ്‌ പൊന്നി എന്ന എന്റെ അയല്‍ക്കാരി തള്ള. അതൊരു കാലം. ഏതാണ്ട്‌ എഴുപതുകളുടെ ഒടുക്കം. നാട്ടില്‍ നായനാര്‍ പ്രസംഗിക്കാന്‍വന്നതും ഇന്ദിരയുടെ അടിയന്തിരാവസ്ഥയുടെ വിശേഷങ്ങളറിയാന്‍ നാട്ടുകാര്‍ ബാപ്പയുടെ ചായക്കടയിലെ പഴയ മര്‍ക്കോണി റോഡിയോ യുടെ വായ്‌ നോക്കിയിരുന്നതും വെടിവെട്ടം പറഞ്ഞതും ഒക്കെ ഇന്നലെകഴിഞ്ഞതുപോലെ. ..

    ഇന്ന്‌ ഹരിജനെ അങ്ങനെ വിളിച്ചാല്‍ കേസെടുക്കുമെന്ന്‌ മക്കള്‍ പറയുന്നു. എന്നാല്‍ പട്ടികവിഭാഗക്കാരെന്ന്‌ വെച്ചാലോ. അതില്‍ ഒരു പട്ടിയംശം ഉള്ളതിനാല്‍ അതും പതിര്‌. ഇക്കൂട്ടര്‍ ഞങ്ങളെ മാപ്പ്‌ളമാരെന്ന്‌ പരസ്യമായി വിളിച്ചിരുന്നു എന്നതാണ്‌ രസകരം. അതില്‍ ജാത്യാവശാല്‍ തെറ്റില്ല. എന്നാലും ആ വിളി അന്ന്‌ ആക്ഷേപമായികണ്ടിരുന്നു ചിലര്‍. മാപ്പ്‌ള വിളിച്ചാല്‍ ചെറമാ ന്ന്‌ വിളിക്കെടാ എന്ന്‌ ജബ്ബാര്‍ക്ക മക്കള്‍ക്ക്‌ വീര്യം കൊടുത്തിരുന്നു. അതില്‍ചെറിയ വീര്യം എനിക്കും കിട്ടി, അങ്ങനെയാണ്‌പതിവായി കുടിച്ചുവന്ന ്‌ ബഹളമുണ്ടാക്കുന്ന കൃഷ്‌ണന്‍കുട്ടിയേട്ടനോട്‌ മുട്ടാന്‍ ഞാന്‍ തീര്‍ച്ചയാക്കിയത്‌. കൂട്ടുകാര്‍പക്ഷേ അതിലെ അപകടംകണ്ട്‌ പിന്തിരിപ്പിച്ചു. വേറെയും കാരണമുണ്ട്‌. മന്ത്രി എന്ന്‌ ഞ്‌ങള്‍ വിളിക്കുന്ന കൃഷ്‌ണന്‍കുട്ടിയേട്ടന്‍ ഇടഞ്ഞാല്‍പുലിയാണ്‌ ..കോണ്‍ഗ്രസ്‌ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍തല്ലാണ്‌ പിന്നെ. അത്രക്കുണ്ട്‌ കോണ്‍ഗ്രസ്വിരോധം. മറ്റൊരു വിരോധവുമുണ്ട്‌ എനിക്ക്‌ മന്ത്രിയോട്‌. ്‌അതിതാണ്‌. ആറാം ക്ലാസിലെ പ്രോഗ്രസ്‌ കാര്‍ഡ്‌ കിട്ടിയപ്പോള്‍ ഈയുള്ളവന്‌ എല്ലാറ്റിന്റെ പിന്നിലും കമ്യൂണിസ്റ്റ്‌ ചുവപ്പുവരയുണ്ടായിരുന്നു. എല്ലാത്തിലും തോറ്റു എന്ന്‌. ബാപ്പ കടയില്‍ നിന്ന്‌ വിഷയം മന്ത്രിക്കുമുന്നിലെടുത്തിട്ടു. ടാ.. നിന്നെയൊക്കെ എന്തിനാടാ കാശും തന്ന്‌ സ്‌കൂളീ വിടണത്‌. മരക്കാരേ ഇവന്‌ നല്ല പൂശ തന്നെ വഴി. ബാപ്പ പിന്നെ എവിടെ വെച്ചാണെന്നൊന്നും നോക്കിയില്ല. കോലെടുത്ത്‌ അടിയോടടി. .. പിന്നെയെങ്ങനെ പഠിക്കാതിരിക്കും. പിന്നെ അടിയോടടിക്ക്‌ പ്രൊപ്പോഷണേറ്റ്‌ പഠിത്തത്തോട്‌ പഠിത്തം. ഗ്രാമത്തില്‍ ആദ്യമായി പത്താംക്ലാസ്‌ ആദ്യചാന്‍സില്‍ പാസായ രണ്ടാമത്തെയാള്‍ ( ആ റിക്കോര്‍ഡ്‌ ജനാര്‍ദേട്ടന്‌) എന്ന ഓസ്‌കാര്‍തുല്യ ബഹുമതിയോടെ ഞാന്‍പിന്നെ തല പൊക്കിപ്പിടിച്ചു നടന്നുതുടങ്ങി.....

    ReplyDelete